Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OuterRingRoad

വി​ഴി​ഞ്ഞം-​നാ​വാ​യി​ക്കു​ളം ഔ​ട്ട​ർ റിം​ഗ് റോ​ഡി​ന് പ​ച്ച​ക്കൊ​ടി; പാ​രി​സ്ഥി​തി​ക അ​നു​മ​തി ല​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം-​നാ​വാ​യി​ക്കു​ളം ഔ​ട്ട​ർ റിം​ഗ് റോ​ഡി​ന് പാ​രി​സ്ഥി​തി​ക അ​നു​മ​തി ല​ഭി​ച്ചു. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​മാ​ണ് പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തോ​ടെ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​ട​മ്പ​ക​ളി​ലൊ​ന്ന് പി​ന്നി​ട്ടു.

62.70 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഔ​ട്ട​ർ റിം​ഗ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ് 8,398.46 കോ​ടി രൂ​പ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ആ​കെ 314.05 ഹെ​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രും. ഇ​തി​ൽ 94 ശ​ത​മാ​ന​വും സ്വ​കാ​ര്യ ഭൂ​മി​യാ​ണ്.

പാ​രി​സ്ഥി​തി​ക സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് അ​നു​മ​തി. ന​ദി​ക​ളും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും നി​ക​ത്തു​ക​യോ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. നി​ർ​മാ​ണ​ത്തി​നാ​യി ഏ​ക​ദേ​ശം 21,000 മ​ര​ങ്ങ​ൾ മു​റി​ക്കേ​ണ്ടി​വ​രും.

ഇ​തി​ന് പ​ക​ര​മാ​യി 2.10 ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്ക​ണ​മെ​ന്നും പ​ദ്ധ​തി​യു​ടെ പാ​രി​സ്ഥി​തി​ക വ്യ​വ​സ്ഥ​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും നി​ർ​ണാ​യ​ക​മാ​കു​ന്ന പ​ദ്ധ​തി​യാ​ണ് ഔ​ട്ട​ർ റിം​ഗ് റോ​ഡ്.

Latest News

Corehub Up